Pranchiyettan and The Saint Review
Saw Pranchiyettan from Chalakkudy Ainikal theater. Here is a very short review of the movie.
നര്‍മം, ശുദ്ധ നര്‍മം… അത് തന്നെ ആണ് പ്രാഞ്ചിയേട്ടന്‍ ആന്‍ഡ് ദി സൈന്റിന്റെ ഏറ്റവും വല്യ പ്രത്യേകത. മലയാളത്തിനു നഷ്ടമായിക്കൊണ്ടിരിക്കുന്ന situational comedies ഈ സിനിമയില്‍ ധാരാളം കാണാം…
കേട്ടാല്‍ ഒന്നുമില്ല എന്ന് തോന്നുന്ന കഥ. അതില്‍ നിന്നാണ് ഇത്ര മനോഹരമായ ഒരു സിനിമ ഉണ്ടാക്കിയത്. ഇതിനു മുമ്പും നന്ദനം, കയ്യൊപ്പ് എന്നീ സിനിമകളില്‍ രഞ്ജിത് ഈ മാജിക് കാണിച്ചിട്ടുണ്ട്….
ഫ്രാന്‍സിസ് പുണ്യാളനെ ഈ സിനിമയില്‍ വളരെ മനോഹരമായി ചിത്രീകരിച്ചിട്ടുണ്ട്….മഴ പെയ്താല്‍ പോലും പള്ളിയില്‍ കേറി നില്‍ക്കാത്ത ഞാന്‍ വരെ ഇപ്പൊ പറഞ്ഞു തുടങ്ങി – “എന്റെ ഫ്രാന്‍സിസ് പുണ്യാളാ”…
ഒട്ടും ഓവര്‍ ആക്കാതെ മമ്മൂക്ക തൃശൂര്‍ ഭാഷ അതിഗംഭീരമായി അവതരിപ്പിച്ചു. ചെറമ്മല്‍ ഈനാശു ഫ്രാന്സിസേ, പ്രാഞ്ചിയേട്ടാ…..നിങ്ങള് വല്യ സംഭവാട്ടാ…
നന്ദനം, കയ്യൊപ്പ്, തിരക്കഥ, പലേരി മാണിക്യം… ഇപ്പൊ പ്രാഞ്ചിയേട്ടനും… രഞ്ജിത്, എന്റെയും മലയാള സിനിമയെ സ്നേഹിക്കുന്ന എല്ലാവരുടെയും പ്രിയ സംവിധായകന്‍ ആയിക്കൊണ്ടിരിക്കുകയാണ്..
ഞാന്‍ കാത്തിരിക്കുകയാണ്… മമ്മൂട്ടി – രഞ്ജിത് കൂട്ടുകെട്ടിന്‍റെ അടുത്ത സിനിമയ്ക്കു വേണ്ടി.
My Rating: 7.5 / 10
Story, Screenplay, Dialogue and Direction: Renjith
Producer: Renjith
Starring: Mammootty, Priyamani, Innocent, Khusboo, Tini Tom, Siddique ….
Distribution: Playhouse


Comments
illa samadhikilla…mohanlal ki jai..:)
ഹി ഹി … എനിക്ക് മനസ്സിലാവും നിങ്ങളുടെ സങ്കടം…
Ithu enthoru review aade. padathilu muzhuvanu situational comedy anu
nee francis punyalane vilichu ennu paranjal review aavumo….
ഒത്തിരി എഴുതുന്ന കാലം ഒക്കെ കഴിഞ്ഞു മഷേ. ഇത്രേം വായിച്ചപ്പോള്‍ കാര്യം പിടികിട്ടിയില്ലേ. സിനിമ അടിപൊളിയ. ഇതാണ് സാരാംശം.